---
title: "കാർ തടഞ്ഞുനിർത്തി യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി"
english_title: "Complaint that the car was stopped and the young man and his wife were attacked"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/159989/Complaint that the car was stopped and the young man and his wife were attacked"
published_at: "2023-11-06T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548bae0e1281_images_(21).jpeg"
keywords: []
---

# കാർ തടഞ്ഞുനിർത്തി യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി

> **Lead Summary:** തളിപ്പറമ്പ്: കാർ തടഞ്ഞുനിർത്തി യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി. വരഡുൽ പള്ളിക്കര ഹൗസിൽ ലികേഷ് കെവിയുടെ പരാതിയിലാണ് വരഡൂലിലെ ജഗദീഷിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: കാർ തടഞ്ഞുനിർത്തി യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി. വരഡുൽ പള്ളിക്കര ഹൗസിൽ ലികേഷ് കെവിയുടെ പരാതിയിലാണ് വരഡൂലിലെ ജഗദീഷിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ലിഗേഷ് ഇക്കഴിഞ്ഞ രണ്ടാം തീയതി ഭാര്യയും മകനുനൊപ്പം ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെ ജഗതീഷ് കാർ തടഞ്ഞുനിർത്തി കാറിൽ നിന്നും പുറത്തിറങ്ങിയ ലിഗേഷിനെ കോളറിൽ പിടിച്ച് കൈകൊണ്ട് അടിക്കുകയും തടയാൻ ചെന്ന ഭാര്യയെ പിടിച്ചു തള്ളുകയും പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

സിപിഎം പ്രവർത്തകനായ പ്രതി കൊടിമരം പുനസ്ഥാപിച്ചത് ലിഗേഷ് കെ വിയുടെ പിതാവിന്റെ സമുദായ സ്ഥലത്തേക്ക് കയറിയത് പിതാവ് ചോദ്യം ചെയ്തത്തിലുള്ള വിരോധമാണ് സംഭവത്തിന്‌ കാരണമെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/159989/Complaint that the car was stopped and the young man and his wife were attacked)